ഛേത്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് കെനിയയെ തകര്‍ത്തു
മുംബൈ: രാജ്യാന്തര കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന് സുനില് ഛേത്രിയുടെ ഇരട്ട ഗോളില് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരെ ഇന്ത്യയ്ക്ക് തകര്പ്പന് ജയം. മുംബൈ ഫുട്ബോള് അറീനയിൽ നിറഞ്ഞുകവിഞ്ഞ കാണികള്ക്കു മുന്നില് ഏകപക്ഷീയമായ മൂന്ന് ഗോളുകള്ക്കാണ് കെനിയയെ ഇന്ത്യ തകര്ത്തത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
68-ാം മിനുറ്റുകളില് ഛേത്രിയുടെ നിര്ണായക ഗോളില് ഇന്ത്യ മുന്നിലെത്തി. പിന്നാലെ 71-ാം മിനുറ്റില് ജെജെ ലാല്പെഖുല വലകുലുക്കിയതോടെ ഇന്ത്യ ലീഡ് രണ്ടാക്കിയുയര്ത്തി. ഇഞ്ചുറിസമയത്ത്(90+1) മത്സരത്തില് തന്റെ രണ്ടാം ഗോള് നേടി ഛേത്രി ഇന്ത്യയുടെ ഗോള് പട്ടിക പൂര്ത്തിയാക്കി. എന്നാല് ഇന്ത്യന് പ്രതിരോധക്കരുത്തിന് മുന്നില് തിരിച്ചടിക്കാന് അവസാന നിമിഷംവരെ കെനിയക്കായില്ല.
