റാഞ്ചി: ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ, ഓസീസിനെതിരെ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേലിന് പകരം കുല്‍ദീപ് സിങും, ആജിന്‍ക്യ രഹാനെയ്ക്ക് പകരം ശിഖര്‍ ധവാനും കളിക്കും. ടി20 സ്‌പെഷ്യലിസ്റ്റുകളായ ഹെന്‍റിക്വസ്, ഡാന്‍ ക്രിസ്റ്റ്യന്‍, ബെരന്‍ഡോര്‍ഫ് എന്നിവരാണ് ഓസീസ് ടീമിന്റെ സവിശേഷത. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ സ്റ്റീവ് സ്‌മിത്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഓസീസ് ടീമിനെ നയിക്കുന്നത്. ഏകദിന പരമ്പര 4-1ന് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുന്നത്.