ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ കളിക്കും.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ കളിക്കും.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നന്നത്. മുശ്ഫികര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മൊമിനുള്‍, അബു ഹൈദര്‍ എന്നിവര്‍ പുറത്തിരിക്കും. 

സൂപ്പര്‍ ഫോറിലെത്തിയ നാല് ടീമുകള്‍ പരസ്പരം കളിക്കും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിരാണ് മറ്റു ടീമുകള്‍. കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.