ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. നിര്‍ണായക മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി. കിവീസ് ടീമിലും ഒരു മാറ്റമുണ്ട്. ബ്ലെയര്‍ ടിക്‌നര്‍ ഇന്ന് ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അരങ്ങേറും. ലോക്കി ഫെര്‍ഗൂസണ്‍ വിശ്രമം അനുവദിച്ചു. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.