വിന്‍ഡീസിനെതിരേ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

മുംബൈ: വിന്‍ഡീസിനെതിരേ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഒപ്പത്തിനൊപ്പമാണ്. 

ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവും യൂസ്വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. ഗോഹട്ടിയില്‍ നടന്ന ആദ്യ മത്സത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. വിശാഖപ്പട്ടണത്ത് രണ്ടാം മത്സരം ടൈ ആവുകയായിരുന്നു. എന്നാല്‍ പൂനെയില്‍ നടന്ന മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചു. അവസാന മത്സരം ഒന്നിന് കാര്യവട്ടത്ത് നടക്കും.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ.