തിരുവനന്തപുരം: 2020 ടോക്യോ ഒളിന്പിക്‌സ് ഇന്ത്യന്‍ സൈക്ലിംഗ് താരങ്ങളുടെ അരങ്ങേറ്റമാകുമെന്ന് സൈക്ലിംഗ് ഫെഡറേഷന്‍. മികച്ച പരിശീലനം ഉറപ്പാക്കിയാല്‍ ഒളിംപിക്‌സ് യോഗ്യത നേടാന്‍ കഴിവുള്ളവരാണ് മലയാളി താരങ്ങളെന്നും സൈക്ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി ഓന്‍കാര്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലെ താരങ്ങളുടെ ഉ!ജ്ജ്വല പ്രകടനത്തോടെ ഫെഡറേഷന്റെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേറുകയാണ്. 22 ദേശീയ റെക്കോര്‍ഡുകള്‍ പിറന്ന മീറ്റില്‍ സീനിയര്‍ താരങ്ങളെ പോലും അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു ജൂനിയര്‍ താരങ്ങളുടേത്. ദില്ലിയിലെ സൈക്ലിംഗ് അക്കാദമിയിലെ ക്യാമ്പില്‍ പരിശീലിക്കുന്ന താരങ്ങള്‍ ടോക്യോ ഒളിമ്പിക്‌സില് അരങ്ങേറ്റം കുറിക്കുമെന്ന കണക്കൂട്ടലിലാണ് സൈക്ലിംഗ് ഫെഡറേഷന്‍

നാല് ദേശീയ റെക്കോര്‍ഡേ് ഉള്‍പ്പടെ 91 പോയിന്റ് നേടി എട്ടാം വട്ടവും ചാമ്പ്യന്മാരായ കേരള ക്യാമ്പിലെ താരങ്ങള്‍ക്ക് പരിശീലനം ഉറപ്പാക്കിയാല്‍ ഒളിമ്പിക് ടീമില്‍ ഇടം പിടിക്കാനാകുമെന്നും ഫെഡറേഷന്‍ സെക്രട്ടറി അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ താരങ്ങളുടെ പരിശീലനത്തിനായി വിദേശ പരിശീലകരുടെ സഹായം തേടാന്‍ ആലോചനയുണ്ടെന്നും ഇതിനായി കേന്ദ്രകായിക വകുപ്പിനെ സമീപിക്കുമെന്നും ഫെഡറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.