ഇൻഡോര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 117 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(69), കെ എൽ രാഹുൽ(44) എന്നിവരാണ് ക്രീസിൽ. 29 പന്തിൽ 73 റണ്‍സെടുത്ത രോഹിത് 10 ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തി. 31 പന്തിൽ 44 റണ്‍സെടുത്ത രാഹുൽ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തി.

മലയാളി താരം ബേസിൽ തമ്പി കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടീമിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. വിശ്വ ഫെര്‍ണാണ്ടോ, ദസുൻ ശനക എന്നിവര്‍ക്ക് പകരം സദീര സമരവിക്രമ, ചതുരംഗ ഡി സിൽവ എന്നിവര്‍ ശ്രീലങ്കൻ ടീമിൽ ഇടംനേടി.

ആദ്യ മൽസരം ജയിച്ച ഇന്ത്യ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.