ഗെയിംസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുന്നത്. 27-17ന് ഇറാനോടായിരുന്നു ഇന്ത്യയുടെ തോല്‍വി.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ ടീം ഫൈനല്‍ കാണാതെ പുറത്ത്. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുന്നത്. 27-17ന് ഇറാനോടായിരുന്നു ഇന്ത്യയുടെ തോല്‍വി.
1990ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഇടം നേടിയ ശേഷം ഇന്ത്യ സ്വര്‍ണം നേടാതെ മടങ്ങിയിട്ടില്ല. ഒമ്പത് സ്വര്‍ണങ്ങള്‍ ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് നേടിയിട്ടുണ്ട്. ഇറാന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്.
