മുംബൈ: ദ്രാവിഡ് പോലുള്ള മുന്‍താരങ്ങള്‍ക്ക് പാരയായി ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനം. സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ബിസിസിഐയ്ക്ക് കീഴിലുള്ള വിവിധ ക്രിക്കറ്റ് ടീമുകളുടെ കോച്ചുമാരെ സംബന്ധിച്ചുള്ള കാരാറില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ബിസിസിഐയുമായുള്ള കരാറില്‍ എത്തിയ ഒരു കോച്ചിന് ഐപിഎല്‍ ടീമുകളിലെ സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ല.

ലോധ കമ്മിറ്റി നിര്‍ദേശ പ്രകാരം ബിസിസിഐ കോച്ചുമാര്‍ക്കായി ഏര്‍പ്പെടുന്ന കരാര്‍ കുറഞ്ഞത് 12 മാസത്തേക്കാണ്. അത് 10 വര്‍ഷം ദേശീയ ടീമിന് 2 കൊല്ലം ഐപിഎല്‍ എന്ന് ആക്കുവാന്‍ സാധിക്കില്ല, ഉത്തതാധികാര സമിതി അംഗം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു. ഇതോടെ രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ക്ക് ഐപിഎല്ലില്‍ അടുത്തവര്‍ഷം മുതല്‍ കോച്ചായി സേവനം നല്‍കാന്‍ സാധിക്കില്ല. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫായ സഞ്ജയ് ബംഗാര്‍ പോലുള്ളവര്‍ക്കും പുതിയ നിയമം തിരിച്ചടിയാകുവാന്‍ സാധ്യതയുണ്ട്.