മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ വൈകിട്ട് അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയില്‍ പൂനെ സിറ്റി നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ നേരിടും. കൊല്‍ക്കത്ത ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. എന്നാല്‍ പൂനെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ഗോവയോട് തോറ്റിരുന്നു. 

രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ബെംഗലൂരു എഫ്‌സി ഡല്‍ഹി ഡൈനമോസിനെ നേരിടും. ഇരുടീമും ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയവരാണ്. നിലവിലെ ചാമ്പ്യന്മാരടക്കമുള്ള ടീമുകള്‍ അണിനിരക്കുമ്പോള്‍ ഇന്നത്തെ മത്സരങ്ങള്‍ തീപാറുമെന്ന് ഉറപ്പ്.