ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റില്‍ 464 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. എട്ടോവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 28ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുക്കുത്തി. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. കെ.എല്‍. രാഹുല്‍ (23), അജിന്‍ക്യ രഹാനെ (8) എന്നിവരാണ് ക്രീസില്‍.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റില്‍ 464 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. എട്ടോവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 28ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുക്കുത്തി. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. കെ.എല്‍. രാഹുല്‍ (23), അജിന്‍ക്യ രഹാനെ (8) എന്നിവരാണ് ക്രീസില്‍.
ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ മൂന്നാം ഓറില്‍ തന്നെ ധവാന്‍ വിക്ക്റ്റിന് മുന്നില്‍ കുടങ്ങി. അതേ ഓവറിലെ അവസാന പന്തില്‍ പൂജാരയും മടങ്ങി. പിന്നാലെ എത്തിയ വിരാട് കോലി നേരിട്ട് ആദ്യപന്തില്‍ തന്നെ മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
463 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് രണ്ടിന്നിങ്‌സിലുമായി നേടിയത്. അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിച്ചത്. 14 ഫോറിന്റെ സഹായത്തോടെയാണ് കുക്ക് 147 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് 400 കടന്നിരുന്നു. പിന്നീട് എത്രയും വേഗം ലീഡ് വര്‍ധിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ ലക്ഷ്യം. കീറ്റണ്‍ ജെന്നിങ്സ് (10), മൊയീന്‍ അലി (20), ജാണി ബെയര്‍സ്റ്റോ (18), ജോസ് ബട്ലര്‍ (0), ബെന്‍ സ്റ്റോക്സ് (37), സാം കുറന്‍ (21) എന്നിവരാണ് റൂട്ടിനും കുക്കിനും പുറമെ മറ്റു ബാറ്റ്സ്മാന്‍മാര്‍. ഹനുമാ വിഹാരിയാണ് കുക്കിനേയും റൂട്ടിനേയും പുറത്താക്കിയത്. മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുണ്ട്.
