ഇന്ത്യ വനിതാ ടീം ഏഷ്യ ഗെയിംസ് ഹോക്കി ഫൈനലില്‍. ചൈനയെ ഒരു ഗോളിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

ജക്കാര്‍ത്ത: ഇന്ത്യ വനിതാ ടീം ഏഷ്യ ഗെയിംസ് ഹോക്കി ഫൈനലില്‍. ചൈനയെ ഒരു ഗോളിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഗോള്‍ രഹിതമായആദ്യ പകുതിക്ക് ശേഷം ഗുര്‍ജിത് സിങ്ങാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. 

ദക്ഷിണകൊറിയയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍ ഫൈനലിലെത്തിയത്. അകികോ, മിനാമി ഷിമ്‌സു എന്നിവരാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്.