ഇന്ന് 12.15ന് നടക്കുന്ന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികള്‍.

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ അവസാന മത്സരത്തിന്. ഇന്ന് 12.15ന് നടക്കുന്ന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികള്‍. സീസണിലെ അവസാന മത്സരം എന്നതിലുപരി ഇതിഹാസതാരം ആന്ദ്രേ ഇനിയേസ്റ്റയെ ഒരു ജയത്തോടെ പറഞ്ഞയക്കാനാണ് ബാഴ്‌സ ശ്രമിക്കുക.

ബാഴ്സയുടെ കുപ്പായത്തിലെ 674ാം മത്സരത്തിനാണ് നായകനായ ഇനിയെസ്റ്റ ഇറങ്ങുന്നത്. ഇതുവരെ ഒമ്പത് ലാ ലിഗ കിരീടങ്ങള്‍ സ്വന്തമാക്കി. മൂന്ന് ക്ലബ് ലോകകപ്പും നാല് ചാംപ്യന്‍സ് ലീഗും ഇനിയേസ്റ്റയുടെ അക്കൗണ്ടിലുണ്ട്. 

ബാഴ്സയുടെ യൂത്ത് അക്കാദമിയില്‍ 12ാം വയസിലാണ് ഇനിയെസ്റ്റ എത്തുന്നത്. 2004 മുതല്‍ സ്ഥിരം സാന്നിധ്യം. പിന്നീട് ചാവി- ഇനിയേസ്റ്റ- മെസി ത്രയമാണ് ബാഴ്‌സയെ വിസ്മയ ടീമാക്കി.