മൊഹാലി: ഇന്ത്യൻ ടെസ്റ്റ് ടീമിനെ പരിക്ക് വലയ്ക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്ക്വാഡിൽനിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. തോളെല്ലിനേറ്റ പരിക്കിനെ തുടർന്നാണ് ഹാർദികിനെ ടീമിൽനിന്നൊഴിവാക്കിയത്. ഞായറാഴ്ച പരിശീലനത്തിനിടെയാണ് ഹാർദികിനു പരിക്കേറ്റത്. 

നേരത്തെ, ഓപ്പണർ ലോകേഷ് രാഹുൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ എന്നിവർ പരിക്കിനെ തുടർന്നു ടീമിൽനിന്നു പുറത്തായിരുന്നു.