റാഞ്ചി: ഇന്ത്യയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കു മുമ്പ് ഓസീസിന് കനത്ത തിരിച്ചടി. പരിക്കേറ്റ നായകന്‍ സ്റ്റീവ് സ്‌മിത്ത് നാട്ടിലേക്ക് മടങ്ങി. എകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഫീള്‍ഡിംഗിനിടെ സ്‌മിത്തിന് തോളെല്ലിന് പരിക്കേറ്റിരുന്നു. റാഞ്ചിയില്‍ ടീമിനൊപ്പം ചേര്‍ന്ന താരത്തിന് പരിശീലനം പൂര്‍ത്തിയാക്കാനായില്ല. ഡേവിഡ് വാര്‍ണറാണ് സ്‌മിത്തിന് പകരം ഓസീസ് ടീമിനെ നയിക്കുക.
തുടര്‍ന്ന് എംആര്‍ഐ സ്കാനിങിന് വിധേയനാക്കിയ സ്‌മിത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഏകദിന പരമ്പരയില്‍ 4-1ന് പരാജയപ്പെട്ട ഓസീസിന് സ്‌മിത്തിന്‍റെ മടക്കം വലിയ തിരിച്ചടിയാണ്. ഓസീസ് നിരയിലെ വിശ്വസ്തനായ സ്റ്റീവ് സ്‌മിത്തിന് പകരം സ്റ്റോണിസാണ് കളിക്കുക.
