ഫിഫ് അണ്ടര്‍ 17 ലോകകപ്പ് തുടങ്ങുന്നതിന്റെ ആവേശത്തിലാണ് രാജ്യം. പതിനേഴാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ഇന്ത്യയില്‍ നടക്കുക. രാജ്യം, പന്തുരുളുന്നതിനായി കാത്തിരിക്കുമ്പോള്‍ ഇതാ കൗതുകരമായ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

1. ഫിഫ അണ്ടര്‍ 17 ലോകകപ്പും ഫിഫ ലോകകപ്പും നേടിയ ഒരേയൊരു താരമാണ് ബ്രസീലിന്റെ റൊണാള്‍ഡിഞ്ഞോ

2. ഏറ്റവും അധികം തവണ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുത്തത് യുഎസ്എയും ബ്രസീലുമാണ്. ഇത്തവണ പതിനാറാമത് ടൂര്‍ണമെന്റിലാണ് പങ്കെടുക്കുന്നത്.

3. ഏറ്റവും കൂടുതല്‍ തവണ ഫിഫ അണ്ടര്‍ 17 ലോകകപ്പ് നേടിയത് നൈജീരയാണ്. അഞ്ച് തവണ (1985, 1993, 2007, 2013, 2015). മൂന്നു തവണ റണ്ണേഴ്സ് അപ്പുമായി (1987, 2001, 2009). ഇത്തവണ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടാനായില്ല.

4. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായ ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരം 2011ല്‍ മെക്സിക്കോ സിറ്റിയില്‍ നടന്ന് മെക്സിക്കോ- ഉറഗ്വേ മത്സരമാണ്. 98,943 മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

5. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍‌ ഗോള്‍ഡന്‍ ഷൂവും ഗോള്‍ഡന്‍ ബാളും സ്വന്തമാക്കിയ ആദ്യ താരമാണ് ഫ്രാന്‍സിന്റെ ഫ്ലോറന്റ് സിനമ- 2001ല്‍.