സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഉറുഗ്വെക്കെതിരെ ബ്രസീലിന് ജയം. 76-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറുടെ വിജയഗോള്‍...
ലണ്ടന്‍: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഉറുഗ്വെക്കെതിരെ ബ്രസീലിന് ജയം. ഏകപക്ഷീയമാണ് ഒരു ഗോളിനാണ് കാനറിപ്പട വിജയിച്ചത്. 76-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറുടെ വിജയഗോള്‍. മത്സരത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് ബ്രസീലായിരുന്നു.
എന്നാല്‍ പ്രധാന പ്രതിരോധഭടന്‍മാരെ കരയ്ക്കിരുത്തിയ ഉറുഗ്വെക്കെതിരെ കൂടുതല്‍ ലക്ഷ്യങ്ങള്‍ കാണാന്‍ മുന്‍ ലോക ജേതാക്കള്‍ക്കായില്ല. പകരക്കാരനായി ഫിര്‍മിനോ വന്നിട്ടും ഗോള്‍വല വീണ്ടും ചലിച്ചില്ല. ഇതേസമയം ടാക്കിളുകളിലൂടെ പ്രതിരോധിച്ച് കളിക്കുകയായിരുന്നു ഉറുഗ്വെ.
