കറാച്ചി: തന്റെ പന്തുകള്‍ ഫലപ്രദമായി നേരിട്ട ബാറ്റ്സ്മാന്‍മാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ ബ്രയാന്‍ ലാറയോ റിക്കി പോണ്ടിംഗോ ഒന്നുമല്ലെന്ന് പാക്കിസ്ഥാന്‍ പേസര്‍ ഷൊയൈബ് അക്തര്‍. മുന്‍ പാക് നായകനും തന്റെ സഹതാരവുമായിരുന്ന ഇന്‍സമാമുള്‍ ഹഖാണ് തന്റെ പന്തുകളെ ഏറ്റവും മികച്ച രീതിയില്‍ കളിച്ചിട്ടുള്ളതെന്നും അക്തര്‍ പറഞ്ഞു.

പുറത്താക്കാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് ബാറ്റ്സ്മാന്‍മാരുണ്ട്.പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ടത് ഇന്‍സ്മാമാം ഉള്‍ ഹഖിനു മുന്നിലാണ്.എന്നെ ഇത്രയും ഫലപ്രദമായി കളിച്ച മറ്റൊരു ബാറ്റ്സ്മാനില്ല. ഞാന്‍ ഏത് ലെംഗ്ത്തില്‍ എറിഞ്ഞാലും അത് നേരത്തെ തിരിച്ചറിയാനും അതിനനുസരിച്ച് കളിക്കാനും ഇന്‍സിക്കാവുമായിരുന്നു. കൂടുതല്‍ വേഗതയിലെത്തുന്ന പന്തുകളെ അതിലും മനോഹരമായി പ്ലേസ് ചെയ്യാന്‍ ഇന്‍സിക്കാവുമെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ അക്തര്‍ പറഞ്ഞു.