ഐപിഎല്‍ പതിനൊന്നാം സീസണ്‍ നാളെ തുടങ്ങും

First Published 6, Apr 2018, 6:48 AM IST
IPL 11th season starts tomorrow
Highlights
  • നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

ഐപിഎല്‍ പതിനൊന്നാം സീസണ് നാളെ മുംബൈയില്‍ തുടക്കമാവും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

ഐപിഎല്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരെ തേടിയുള്ള പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന്ആദ്യകടമ്പ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുന്‍പ് ഋതിക് റോഷന്‍ ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങുണ്ടാവും. പൊള്ളാര്‍ഡ്, പാണ്ഡ്യ സഹോദരന്‍മാര്‍, ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍, കമ്മിന്‍സ് തുടങ്ങിയവരാണ് മുംബൈയുടെ കരുത്ത്. ഡുപ്ലെസി, മുരളി വിജയ്, റെയ്‌ന, ജഡേജ, ബ്രാവോ, ഷെയ്ന്‍ വാട്‌സണ്‍, കേദാര്‍ ജാദവ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ധോണിക്കൊപ്പമുണ്ട്. 

ഇരുടീമും ഇതിന് മുന്‍പ് 23 തവണ ഏറ്റുമുട്ടി. പതിമൂന്നില്‍ മുംബൈയും പത്തില്‍ ചെന്നൈയും ജയിച്ചു. ചെന്നൈയ്‌ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സും ഇത്തവണ ഐപിഎല്ലില്‍ തിരിച്ചെത്തുന്നുണ്ട്. മെയ് 27 ലെ ഫൈനല്‍ ഉള്‍പ്പടെ 51 ദിവസങ്ങളിലായി ആകെ 60 മത്സങ്ങള്‍.
 

loader