മത്സരത്തിന്റെ പത്തൊമ്പതാം ഓവറിലായിരുന്നു എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ച ഡിവില്ലിയേഴ്സിന്റെ സിക്സ്.

ദില്ലി: ഡിവില്ലിയേഴ്സ് ഫോമിലായാല്‍ പിന്നെ ഏത് ബോളിലും എന്തുതരം ഷോട്ടും കളിക്കും. അത് എതിരാളികളെ മാത്രമല്ല സ്വന്തം ടീം അംഗങ്ങളെപ്പോലും അമ്പരപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ പോരാട്ടത്തില്‍ ട്രെന്റ് ബൗള്‍ട്ടിനെതിരെ ഡിവില്ലിയേഴ്സ് നേടിയ സിക്സ് അത്തരത്തിലൊന്നായിരുന്നു.

മത്സരത്തിന്റെ പത്തൊമ്പതാം ഓവറിലായിരുന്നു എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ച ഡിവില്ലിയേഴ്സിന്റെ സിക്സ്. ബൗള്‍ട്ട് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ലോ ഫുള്‍ട്ടോസിനെ സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് പുറത്തേക്ക് പായിച്ച ഡിവില്ലിയേഴ്സിന്റെ കളി കണ്ട് ഡഗ് ഔട്ടിലിരുന്ന വിരാട് കോലി പോലും അന്തംവിട്ട് വാ പൊളിച്ച് പോയി.

മത്സരത്തില്‍ കോലിക്കൊപ്പം 118 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഡിവില്ലിയേഴ്സ് ബംഗലൂരിന് നിര്‍ണായക ജയം സമ്മാനിക്കുകയും ചെയ്തു.