വന്നയുടന്‍ ധോണിയുടെ കാലില്‍ വീണ ആരാധകന്‍ ധോണിക്കൊപ്പം അല്‍പ്പദുരം നടന്നു. ധോണി ആരാധകനോട് എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്കിറങ്ങിയ എംഎസ് ധോണിയുടെ കാലില്‍ വീണ് ഒരു ആരാധകന്‍. ആദ്യം ബാറ്റ് ചെയ്ത ചെന്നയുടെ രണ്ടാം വിക്കറ്റ് വീണശേഷം ക്രീസിലേക്ക് നടക്കുകയായിരുന്ന ധോണിക്കരികിലേക്കാണ് സുരക്ഷാവേലികളെല്ലാം മറികടന്ന് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ഔട്ടായി പുറത്തുവരുന്ന സുരേഷ് റെയ്ന ഈ സമയം ധോണിയുടെ എതിരെ നടന്നുവരുന്നുണ്ടായിരന്നു.

ഇതിനിടെയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. വന്നയുടന്‍ ധോണിയുടെ കാലില്‍ വീണ ആരാധകന്‍ ധോണിക്കൊപ്പം അല്‍പ്പദുരം നടന്നു. ധോണി ആരാധകനോട് എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സ്വപ്നം സാക്ഷാത്കരിച്ച ചാരിതാര്‍ഥ്യത്തില്‍ ധോണിയുടെ അഭ്യര്‍ഥന മാനിച്ച് ആകാശത്തേക്ക് നോക്കി കൈ കൂപ്പി ആരാധകന്‍ ഗ്രൗണ്ട് വിട്ടു.

ഇതാദ്യമായല്ല ഗ്രൗണ്ടിലേക്കിറങ്ങിവന്ന് ആരാധകര്‍ ധോണിയുടെ കാലില്‍ വീഴുന്നത്. ഇന്ത്യാ-ശ്രീലങ്ക ഏകദിന പരമ്പരക്കിടയിലും സമാനമായ രീതിയില്‍ ആരാധകന്‍ ഗ്രൗണ്ടിലിറങ്ങിയ ധോണിയുടെ കാലില്‍ വീണിരുന്നു.

View post on Instagram

കാവേരി നജീദലപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്. ആരാധകര്‍ക്ക് ചെന്നൈ ടീമിനോടുള്ള ഇഷ്ടം കണക്കിലെടുത്ത് ആരാധകര്‍ക്കായി ചെന്നൈയില്‍ നിന്ന് പ്രത്യേക ട്രെയിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ് ചാര്‍ട്ടര്‍ ചെയ്തിരുന്നു. വിസില്‍ പോട് എക്‌സ്പ്രസ് എന്നായിരുന്നു പ്രത്യേക ട്രെയിനിന്റെ പേര്.