മലയാളി താരം ബേസില്‍ തമ്പി കളിക്കുന്നു യുവ്‌രാജിനെ പഞ്ചാബ് പുറത്തിരുത്തി
ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന് പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കിംഗ്സ് ഇലവന് നിരയില് സൂപ്പര് താരം ക്രിസ് ഗെയ്ല് തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയം. യുവ്രാജ് പുറത്തായപ്പോള് മനോജ് തിവാരിക്കും പഞ്ചാബ് അവസരം നല്കി. എന്നാല് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്ത്തിയാണ് സണ്റൈസേഴ്സ് ഇറങ്ങുന്നത്.
മൊഹാലിയിലേറ്റ തോല്വിക്ക് പകരം വീട്ടാനാണ് സണ്റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഹോംഗ്രൗണ്ടില് ക്രിസ് ഗെയ്ലിന്റെ സെഞ്ച്വറിയുടെ കരുത്തില് 15 റണ്സിനായിരുന്നു കിംഗ്സ് ഇലവന് പഞ്ചാബിന്റെ ജയം. അതേസമയം മുംബൈയ്ക്കെതിരെ 118 റണ്സ് പ്രതിരോധിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെയ്ന് വില്യംസന്റെ ഹൈദരാബാദ്. സണ്റൈസേഴ്സിനായി മലയാളി താരം ബേസില് തമ്പി കളിക്കുന്നുണ്ട്.
ആറ് കളിയില് അഞ്ചിലും ജയിച്ച പഞ്ചാബ് ഒത്തിണക്കമുള്ള ടീമാണ്. ഇരുടീമും ഇതിന് മുമ്പ് പതിനൊന്ന് കളിയില് ഏറ്റുമുട്ടിയപ്പോള് എട്ടില് ഹൈദരാബാദും മൂന്നില് പഞ്ചാബും ജയിച്ചു.
