കുടുംബാംഗങ്ങള്‍ക്കൊപ്പം കോലിയും സംഘവും നില്‍ക്കുന്ന മറ്റൊരു ചിത്രവും സിറാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു
ബംഗലൂരു: റോയല് ചലഞ്ചേഴ്സ് ബംഗലൂരുവിലെ സഹതാരം മുഹമ്മദ് സിറാജിന്റെ വീട് സന്ദര്ശിച്ച് നായകന് വിരാട് കോലി. ബംഗലൂരു ടീം അംഗങ്ങളായ പാര്ത്ഥീവ് പട്ടേല്, യുസ്വേന്ദ്ര ചാഹല്, മന്ദീപ് സിംഗ് എന്നിവര്ക്കൊപ്പമാണ് കോലി സിറാജിന്റെ വീട്ടിലെത്തിയത്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനെത്തിയപ്പോഴായിരുന്നു കോലിയെ സിറാജ് വീട്ടിലേക്ക് ക്ഷണിച്ചത്.
താരങ്ങളെ രുചികരമായ ഹൈദരാബാദ് ബിരിയാണി നല്കിയാണ് സിറാജും കുടുംബവും സ്വീകരിച്ചത്. വീട്ടിലെത്തിയ കോലിയെ സിറാജ് ആശ്ലേഷിക്കുന്ന ചിത്രം ഇന്സ്റ്റാഗ്രാമില് വൈറലായിരുന്നു. നന്ദി വിരാട് ഭയ്യാ, എന്റെ ജീവിതത്തില് ഞാന് സ്വീകരിച്ച ഏറ്റവും വലിയ സമ്മാനം എന്നായിരുന്നു സിറാജ് ചിത്രത്തിന് അടിക്കുറിപ്പെഴുതിയത്.
കുടുംബാംഗങ്ങള്ക്കൊപ്പം കോലിയും സംഘവും നില്ക്കുന്ന മറ്റൊരു ചിത്രവും സിറാജ് തന്റെ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. താങ്കള്ക്ക് ആതിഥ്യമൊരുക്കാനായത് എനിക്കും കുടുംബത്തിനും കിട്ടിയ വലിയ ബഹുമതിയാണെന്നും താങ്കളുടെയും ടീം അംഗങ്ങളുടെയും വിലപ്പെട്ട സമയം ഞങ്ങള്ക്കായി നീക്കിവെച്ചതില് സന്തോഷമുണ്ടെന്നും സിറാജ് കുറിച്ചു. ദരിദ്ര പശ്ചാത്തലത്തോട് പൊരുതിയാണ് സിറാജ് ഐപിഎല്ലിലും പിന്നീട് ഇന്ത്യന് ടീമിലും എത്തിയത്. ഹൈദരാബദിലെ റിക്ഷാ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്.
