അടുത്ത ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മീശ പിരിക്കാന്‍ ശീഖര്‍ ധവാനുണ്ടാവില്ല. ഐപിഎല്ലില്‍ കളി തുടങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കാണ് ധവാന്റെ മടക്കം. ഇതുസംബന്ധിച്ച് ഇരുടീമുകളും ധാരണയിലെത്തി.
ദില്ലി: അടുത്ത ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മീശ പിരിക്കാന്‍ ശീഖര്‍ ധവാനുണ്ടാവില്ല. ഐപിഎല്ലില്‍ കളി തുടങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കാണ് ധവാന്റെ മടക്കം. ഇതുസംബന്ധിച്ച് ഇരുടീമുകളും ധാരണയിലെത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ധവാന്‍ അസംതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഡല്‍ഹിക്കായി കളി തുടങ്ങിയ ധവാന്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്കും അവിടെ നിന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്പുണ്ടായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിലുമെത്തി.
ശീഖര്‍ ധവാനെ കൈമാറുന്നതിന് പകരമായി അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ഷഹബാസ് നദീം എന്നിവരെ ഡല്‍ഹി കൈമാറും. 5.2 കോടി രൂപക്കാണ് ധവാന്‍ സണ്‍റൈസേഴ്സിനായി കളിച്ചത്. കളിക്കാരെ നിലനിര്‍ത്താനുള്ള അവകാശപ്രകാരമാണ് കഴിഞ്ഞ സീസണില്‍ ധവാനെ ഈ തുക നല്‍കി നിലനിര്‍ത്തിയത്. എന്നാല്‍ പ്രതിഫലത്തില്‍ ധവാന്‍ അസംതൃപ്തനായിരുന്നു എന്നാണ് സൂചന.
2013 മുതല്‍ ഹൈദരാബാദ് ടീമിലെത്തിയ താരം 91 ഇന്നിംഗ്സുകളിൽ നിന്നായി 2768 റൺസ് നേടിയിട്ടുണ്ട്. ടീമിലെ ടോപ് സ്കോററും ധവാനാണ്.
