അര്‍ബുദ രോഗികള്‍ക്ക് പിന്തുണ അറിയിച്ച് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണിലെ ഒരു മത്സരത്തില്‍ പിങ്ക് ജഴ്‌സിയണിഞ്ഞ് കളിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോള്‍ ടീം പൂര്‍ണമായും പുതിയ നിറത്തിലേക്ക് മാറുന്നത്.
ജയ്പൂര്‍: ഈ വര്‍ഷത്തെ ഐ പി എല്ലിനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. പതിവ് നീലവസ്‌ത്രം ഉപേക്ഷിച്ച് പിങ്ക് നിറത്തിലുള്ള ജഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ ഈ സീസണില്‍ കളിക്കുക. ടീമിന്‍റെ പുതിയ ജഴ്‌സി ഇന്നലെ പുറത്തിറക്കി.
അര്‍ബുദ രോഗികള്‍ക്ക് പിന്തുണ അറിയിച്ച് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണിലെ ഒരു മത്സരത്തില്‍ പിങ്ക് ജഴ്‌സിയണിഞ്ഞ് കളിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോള്‍ ടീം പൂര്‍ണമായും പുതിയ നിറത്തിലേക്ക് മാറുന്നത്. റോയല്‍സിന്റെ നായകനായ അജിങ്ക്യാ രഹാനെയും ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായ ഷെയ്ന്‍ വോണും ചേര്‍ന്നാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേഷ്‌ടാവായിരുന്നു ഓസ്ട്രേലിയയുടെ ലെഗ് സ്‌പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍.
കഴിഞ്ഞ സീസണില്‍ ധരിച്ച പിങ്ക് ജേഴ്സി ആരാധകര്‍ക്ക് ഒരുപാടിഷ്ടപ്പെട്ടുവെന്നും അവരുടെ അഭ്യര്‍ഥന കൂടി മാനിച്ചാണ് ഇത്തവണ പൂര്‍ണമായും പിങ്ക് ജേഴ്സിയില്‍ കളിക്കാനിറങ്ങുന്നതെന്നും രഹാനെ പറഞ്ഞു. ജയ്പൂരിന്റെ വിളിപ്പേര് പിങ്ക് സിറ്റി എന്നതാണെന്നു കൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നും രഹാനെ പറഞ്ഞു.
