11:06 PM (IST) Apr 11

സ്വന്തം മണ്ണിൽ സമ്പൂർണ ദുരന്തമായി ചെന്നൈ, ക്യാപ്റ്റൻ കൂളിനും രക്ഷിക്കാനായില്ല; കൊൽക്കത്തയോട് നാണംകെട്ട തോൽവി

17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു സിം​ഗും പുറത്താകാതെ നിന്നു.

കൂടുതൽ വായിക്കൂ

09:27 PM (IST) Apr 11

തല മാറിയിട്ടും തലവര മാറാതെ ചെന്നൈ; കൊൽക്കത്തയ്ക്ക് എതിരെ തകർന്നടിഞ്ഞ് ബാറ്റിംഗ് നിര

ധോണി നായകനായി തിരിച്ചെത്തിയിട്ടും ചെന്നൈയുടെ പ്രകടനത്തിൽ ഒരു തരത്തിലുള്ള മാറ്റവും പ്രകടമായില്ല.

കൂടുതൽ വായിക്കൂ

09:22 PM (IST) Apr 11

തകർന്നടിഞ്ഞ് ചെന്നൈ

സ്വന്തം മൈതാനത്ത് ചെന്നൈക്ക് നാണക്കേട്. കൊല്‍ക്കത്തയ്ക്കെതിരെ നിശ്ചിത 20 ഓവറില്‍ നേടാനായത് 103 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്നും രണ്ട് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവർത്തിയും ഹർഷിത് റാണയുമാണ് ചെന്നൈയെ തരിപ്പണമാക്കിയത്. 

08:16 PM (IST) Apr 11

ചെപ്പോക്കില്‍ ചിതറി വിക്കറ്റുകള്‍, പതറി ചെന്നൈ; അനായാസ ക്യാച്ചുകള്‍ വിട്ട് കൊല്‍ക്കത്ത

വൈഭവ് അറോറയെറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. രണ്ടാം ഓവറില്‍ തന്നെ ഓഫ് സ്പിന്നറായ മൊയീൻ അലിയെ രഹാനെ കളത്തിലിറക്കി

കൂടുതൽ വായിക്കൂ

07:27 PM (IST) Apr 11

രണ്ട് മാറ്റവുമായി ചെന്നൈ, ആദ്യം ബാറ്റിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നു. റുതുരാജ് ഗെയ്ക്വാദിന് പകരം രാഹുല്‍ ത്രിപാതിയും മുകേഷിന് പകരം അൻഷുല്‍ കാമ്പോജുമാണ് കളിക്കുന്നത്. സ്പെൻസർ ജോണ്‍സണ് പകരം മൊയീൻ അലി കൊല്‍ക്കത്തയ്ക്കായി ഇറങ്ങും.