Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: തഴയപ്പെട്ട് പ്രമുഖര്‍‍‍; ആദ്യ ഘട്ടത്തില്‍ സംഭവിച്ചത്...

ലേലത്തില്‍ ആദ്യം നറുക്കുവീണ ഇന്ത്യന്‍ താരം മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. പിന്നാലെ ചേതേശ്വര്‍ പൂജാര, അലക്‌സ് ഹെയ്‌ല്‍സ് എന്നീ പേരുകളോടും ടീമുകള്‍ മുഖംതിരിച്ചു...

IPL Auction 2019 Live Updates
Author
Jaipur, First Published Dec 18, 2018, 4:43 PM IST

ജയ്‌പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ആദ്യ മിനുറ്റുകള്‍ നാടകീയം. ലേലത്തില്‍ ആദ്യം നറുക്കുവീണ ഇന്ത്യന്‍ താരം മനോജ് തിവാരിയെ ആരും  സ്വന്തമാക്കിയില്ല. പിന്നാലെ ചേതേശ്വര്‍ പൂജാര, അലക്‌സ് ഹെയ്‌ല്‍സ് എന്നീ പേരുകളോടും ടീമുകള്‍ മുഖംതിരിച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹനുമാ വിഹാരിയാണ് ലേലത്തില്‍ ആദ്യം വിറ്റുപോയത്. താരത്തെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

എന്നാല്‍ ലേലത്തിന്‍റെ തുടക്കത്തില്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ലോട്ടറിയടിച്ചു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ 5 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു അടിസ്ഥാന വില. സിമ്രോണ്‍ ഹെറ്റ്‌മെയറെ 4.20 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ സ്വന്തമാക്കി. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്‌മാന്‍ നിക്കോളാസ് പൂരാനെ 4.20 കോടിക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബും ടീമിലെത്തിച്ചു. 

ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേലിനെ 5 കോടിക്ക് ഡല്‍ഹി പോക്കറ്റിലാക്കി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ 2.20 കോടിക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. വിക്കറ്റ് കീപ്പറായി 1.20 കോടിക്ക് വൃദ്ധിമാന്‍ സാഹയെയും സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍, ന്യൂസീലന്‍ഡ് വെടിക്കെട്ട് വീരന്‍മാരായ ബ്രണ്ടന്‍ മക്കുല്ലം, മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ എന്നിവരെയും വാങ്ങാന്‍ ആളുണ്ടായില്ല. മക്കുല്ലത്തിന് 2 കോടിയും ഗുപ്റ്റിലിന് ഒരു കോടിയുമായിരുന്നു അടിസ്ഥാന വില. നമാന്‍ ഓജ, മോയിസ് ഹെന്‍റി‌ക്ക്‌സ് എന്നിവരും വിറ്റുപോയില്ല. 

Follow Us:
Download App:
  • android
  • ios