Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: ലോട്ടറിയടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാടിന്റെ മിസറ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ 8.4 കോടി രൂപ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതാണ് ഏവരെയും ഞെട്ടിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മുംബൈ യുവതാരം ശിവം ദുബെയ്ക്കായി ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് ചെലവഴിച്ചതാകട്ടെ അഞ്ച് കോടി രൂപ.

IPL auction Live the big Indian gainers in auction
Author
Jaipur, First Published Dec 18, 2018, 7:35 PM IST

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ ലോട്ടറി അടിച്ചത് ഇന്ത്യന്‍ താരങ്ങള്‍ക്ക്. കഴിഞ്ഞ താരലേലത്തില്‍ 11.5 കോടി രൂപക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ജയദേവ് ഉനദ്ഘട്ടിനെ 8.4 കോടി നല്‍കി രാജസ്ഥാന്‍ തന്നെ സ്വന്തമാക്കി. 1.5 കോടി രൂപയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില.

വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാടിന്റെ മിസറ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ 8.4 കോടി രൂപ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതാണ് ഏവരെയും ഞെട്ടിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മുംബൈ യുവതാരം ശിവം ദുബെയ്ക്കായി ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് ചെലവഴിച്ചതാകട്ടെ അഞ്ച് കോടി രൂപ.

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയെ 4.8 കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോഹിത് ശര്‍മക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയതാകട്ടെ അഞ്ചു കോടി രൂപ. ഒരു കോടി രൂപ അടിസ്ഥാന വിലയിട്ടിരുന്ന അക്ഷര്‍ പട്ടേലിന് അഞ്ച് കോടി നല്‍ഡി ഡല്‍ഹി ക്യാപിറ്റല്‍സും ഞെട്ടിച്ചു.

50  ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബരീന്ദ സ്രാനെ 3.4 കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 2.4 കോടി രൂപ നല്‍കിയാണ്. ഇന്ത്യന്‍ താരം ഹനുമാ വിഹാരിയാണ് ലോട്ടറിയടിച്ച മറ്റൊരു താരം. 50 ലക്ഷം അടിസ്ഥാന വിലയിട്ട വിഹാരിക്കായി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടു കോടി രൂപ മുടക്കി.

Follow Us:
Download App:
  • android
  • ios