അടുത്ത വ‍ർഷത്തെ ഐ പി എല്ലിനുള്ള താരലേലം ഈമാസം പതിനെട്ടിന് നടക്കും. ബെംഗളൂരുവിന് പകരം ഇത്തവണ ജയ്പൂരിലാണ് താരലേലം നടക്കുക. എട്ട് ടീമുകൾക്ക് അൻപത് ഇന്ത്യൻ താരങ്ങളെയും ഇരുപത് വിദേശ താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാനാവും.

ജയ്‌പൂര്‍: അടുത്ത വ‍ർഷത്തെ ഐ പി എല്ലിനുള്ള താരലേലം ഈമാസം പതിനെട്ടിന് നടക്കും. ബെംഗളൂരുവിന് പകരം ഇത്തവണ ജയ്പൂരിലാണ് താരലേലം നടക്കുക. എട്ട് ടീമുകൾക്ക് അൻപത് ഇന്ത്യൻ താരങ്ങളെയും ഇരുപത് വിദേശ താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാനാവും.

ടീമുകൾക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, ജെ പി ഡുമിനി തുടങ്ങിയ പ്രമുഖ താരങ്ങൾ ലേലത്തിനുണ്ടാവും 23 താരങ്ങളെ നിലനിർത്തിയ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ട് താരങ്ങളേയേ സ്വന്തമാക്കാനാവൂ. 8.4 കോടി രൂപയാണ് ചെന്നൈക്ക് പരമാവധി ചെലവഴിക്കാനാവുക.

11 താരങ്ങളെ ഒഴിവാക്കിയ കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ഇത്തവണ കൂടുതാരങ്ങളെ ലേലത്തിൽ വിളിക്കാനാവുക. 36.20 കോടി രൂപയാണ് കിംഗ്സിന് ചെലവഴിക്കാനാവുക. ഇത്തവണ ലേലം ഒരു ദിവസം മാത്രമേ ഉണ്ടാവൂ. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണത്തെ ഐ പി എൽ പൂർണമായോ, ഭാഗികമായോ വിദേശത്ത് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.