ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 208 റണ്‍സ് വിജയലക്ഷ്യം. യുവരാജ് സിങിന്റെയും ഹെന്‍റിക്സിന്റെയും അര്‍ധസെഞ്ച്വറികളുടെ മികവിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്കോറിലെത്തിയത്. യുവരാജ് 62ഉം ഹെന്‍റിക്സ് 52ഉം റണ്‍സെടുത്തു. വാര്‍ണര്‍ 14ഉം ധവാന്‍ 40 റണ്‍സുമെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 14 റണ്‍സെടുത്ത വാര്‍ണര്‍ തുടക്കത്തിലേ പുറത്തായപ്പോള്‍ പിന്നീട് ശിഖര്‍ ദവാനും ഹെന്‍ട്രിക്സും ചേര്‍ന്നാണ് ശക്തമായ സ്കോറിലേക്ക് ഉയര്‍ത്തിയത്. പിന്നീട് ക്രീസിലെത്തിയ യുവരാജ് 62 റണ്‍സെടുത്ത് സണ്‍റൈസേഴ്സിനെ കൂറ്റന്‍ സ്കോറിലേക്ക് ഉയര്‍ത്തുകയായിരുന്നു.
