തിരുവനന്തപുരം: ഐപിഎല്‍ ടീം ദില്ലി ഡെയര്‍ഡെവിള്‍സിന്‍റെ ഹോം ഗ്രൗണ്ടായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ദില്ലിയില്‍ രൂക്ഷമായ ആന്തരീക്ഷ മലിനീകരണം മൂലമാണ് ഡെയര്‍ ഡെവിള്‍സിന്‍റെ ഹോം ഗ്രൗണ്ടായി ഗ്രീന്‍ഫീല്‍ഡിനെ പരിഗണിക്കുന്നത്. കാര്യവട്ടത്ത് നവംബറില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ട്വന്‍റി20 മത്സരത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇതാണ് കാര്യവട്ടം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാന്‍ ഡെയര്‍ഡെവിള്‍സിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ആരാധക പിന്തുണയും സൂപ്പര്‍താരം സഞ്ജു സാംസണിന്‍റെ ഹോം ഗ്രൗണ്ടാണെന്നതും ടീം മാനേജ്മെന്‍റിന് പ്രതീക്ഷ നല്‍കുന്നു. അതിനാല്‍ സഞ്ജു സാംസണെ നിലനിര്‍ത്തുന്നതിനെ കുറിച്ചും മാനേജ്മെന്‍റ് ആലോചിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ദില്ലിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണ്ട എന്നാണ് തീരുമാനം.
