ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഏതെല്ലാം കളിക്കാരെ ടീമുകള്‍ നിലനിര്‍ത്തുമെന്ന് ഇന്നറിയാം. വൈകീട്ട് 7 മണിക്കാണ് ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനം. പരമാവധി 3 കളിക്കാരെയാണ് ഒരു ടീമിന് താരലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ കഴിയുക. ചെന്നൈ ടീം ധോണി, റെയ്‌ന എന്നിവരെയും മുംബൈ, രോഹിത് ശര്‍മ്മയെയും ബംഗലൂരു ഫ്രാഞ്ചൈസി കോലി, ചഹല്‍ എന്നിവരെയും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ഏപ്രില്‍ 4 നാണ് ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്.