ബംഗളൂരു: ഈ സീസണിലെ ഐപിഎല്‍ താരലേലത്തില്‍ പ്രമുഖ താരങ്ങളുടെ അടിസ്ഥാന വില തയ്യാറായി. യുവ് രാജ് സിംഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, യുസ്വേന്ദ്ര ചഹല്‍, എന്നിവര്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപ തെരഞ്ഞെടുത്തു.
ക്രിസ് ഗെയ്ല്‍, കൈറന്‍ പൊള്ളാര്‍ഡ്, ബ്രെണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ ബ്രാവോ എന്നിവരുടെ അടിസ്ഥാനവിലയും 2 കോടി രൂപയാണ്. ഉത്തേജകമരുന്ന് പരിശോഝനയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വിലക്ക് നേരിടുന്ന യൂസഫ് പത്താന് 75 ലക്ഷവും ഇര്‍ഫന്‍ പത്താന് 50 ലക്ഷവും രൂപയാണ് അടിസ്ഥാനവില. ഐപിഎല്ലില്‍ കളിക്കാര്‍ തന്നെയാണ് അവരുടെ അടിസ്ഥാന വില തീരുമാനിക്കുന്നത്. ഈ മാസം 27, 28 തീയതികളില്‍ ബംഗളൂരുവിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.
