വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ പഞ്ചാബ് ഇറങ്ങുന്നു

പുനെ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാല്‍ ചെന്നൈയെ തോല്‍പ്പിച്ചാല്‍ 14 പോയിന്റിലെത്താമെങ്കിലും നെറ്റ് റണ്‍റേറ്റിനെ അടിസ്ഥാനമാക്കിയാവും പഞ്ചാബ് പ്ലേ ഓഫിന് യോഗ്യത നേടുക. അതിനാല്‍ വന്‍ മാര്‍ജിനില്‍ ജയിക്കാനാകും ഇന്ന് പഞ്ചാബിന്‍റെ ശ്രമം.

ക്രിസ് ഗെയ്‌ല്‍, ലോകേഷ് രാഹുല്‍ സഖ്യമാണ് ബാറ്റിംഗില്‍ പഞ്ചാബിന്‍റെ കരുത്ത്. നിര്‍ണായക മത്സരത്തില്‍ മില്ലറെ ഇറക്കുന്ന നായകന്‍ അശ്വിന്‍റെ തന്ത്രം വിജയിച്ചാല്‍ കളി മാറും. ടൈയുടെ മിന്നും ഫോം പഞ്ചാബ് ബൗളിംഗിന്‍റെ മൂര്‍ച്ചകൂട്ടും. മറുവശത്ത് ഓള്‍റൗണ്ട് മികവിലാണ് ചെന്നൈ സ്വന്തം തട്ടകത്തില്‍ അങ്കത്തിനിറങ്ങുന്നത്. ബാറ്റിംഗില്‍ അമ്പാട്ടി റായിഡു മികച്ച ഫോം തുടര്‍ന്നാല്‍ ചെന്നൈയെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് വിജയര്‍ക്കും.