പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേ‌ഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി കുറിച്ച ശേഷം ക്രിസ് ഗെയ്‌ല്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. മകളുടെ രണ്ടാം പിറന്നാളിന്‍റെ തലേ ദിവസമായിരുന്നു ഐപിഎല്ലിലെ ഗെയിലാട്ടം. മകള്‍ക്കുള്ള പിറന്നാല്‍ സമ്മാനമാണ് വെടിക്കെട്ട് സെഞ്ചുറിയെന്ന് ഗെയ്‌ല്‍ മത്സര ശേഷം വെളിപ്പെടുത്തിയിരുന്നു.

ഗെയ്‌ല്‍ സെഞ്ചുറി കുറിക്കുമ്പോള്‍ ഗാലറിയില്‍ ഭാര്യയും മകളുമുണ്ടായിരുന്നു. മകളെ താരാട്ടുപാടുന്ന രീതിയിലാണ് ഗെയ്‌‌ല്‍ സെഞ്ചുറി ആഘോഷം പൂര്‍ത്തിയാക്കിയത്. മകള്‍ ക്രിസാലീനയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ ഗെയ്‌ല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. ഐപിഎല്‍ കരിയറിലെ ആറാം സെഞ്ചുറി ഗെയ്‌ല്‍ കണ്ടെത്തിയ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ 15 റണ്‍സിന് വിജയിച്ചിരുന്നു. 

View post on Instagram