ഒരു സീസണില്‍ കൂടുതല്‍ സിക്സ് നേടിയ ടീം
ചെന്നൈ: ഐപിഎല് പതിനൊന്നാം സീസണ് കിരീടത്തിന് പിന്നാലെ ചെന്നൈ സൂപ്പര് കിംഗ്സിന് അപൂര്വ്വ നേട്ടം. ഐപിഎല്ലില് ഒരു സീസണില് കൂടുതല് സിക്സ് നേടിയ ടീമെന്ന നേട്ടം ചെന്നൈ സ്വന്തമാക്കി. സീസണിലാകെ 145 സിക്സുകള് ചെന്നൈ പറത്തി. ഫൈനലില് സണ്റൈസേഴ്സിനെതിരെ 10 സിക്സുകള് നേടിയാണ് ചെന്നൈ എണ്ണം തികച്ചത്.
2016 സീസണില് 142 സിക്സുകള് നേടിയ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ റെക്കോര്ഡാണ് ചെന്നൈ വെടിക്കെട്ടില് പിന്നിലായത്. അതേസമയം താരങ്ങളില് 37 സിക്സുമായി ഡല്ഹി ഡെയര്ഡെവിള്സിന്റെ റിഷഭ് പന്താണ് മുന്നില്. ചെന്നൈ സൂപ്പര് കിംഗ്സ് താരങ്ങളായ ഷെയ്ന് വാട്സണ്(35), അമ്പാട്ടി റായുഡു(34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്.
