കൊല്‍ക്കത്ത ഇലവനില്‍ മാറ്റങ്ങളുറപ്പ്
കൊല്ക്കത്ത: ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സ്- കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനായി ആവേശത്തോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. നിലവിലെ ഒന്നാം സ്ഥാനക്കാരെയാണ് സ്വന്തം തട്ടകത്തില് നാലാം സ്ഥാനക്കാരായ കൊല്ക്കത്ത നേരിടുന്നത്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര് കിംഗ്സിന് തന്നെയാണ് മത്സരത്തില് മുന്തൂക്കം.

ടീമില് വലിയ മാറ്റങ്ങള്ക്ക് ചെന്നൈ നായകന് എംഎസ് ധോണി താല്പര്യം പ്രകടിപ്പിച്ചേക്കില്ല. ഡുപ്ലസിസിനെയും മലയാളി താരം ആസിഫിനെയും നിലനിര്ത്തിയാവും ചെന്നൈ ഇറങ്ങുക എന്നാണ് റിപ്പോര്ട്ടുകള്. ടീമില് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന് താരം ലുങ്കി എന്ഗിഡി ഇന്നും സ്ഥാനമുറപ്പിച്ചേക്കും. എന്നാല് നിതീഷ് റാണയ്ക്ക് പരിക്കേറ്റതോടെ മാറ്റങ്ങളുമായാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് കളിക്കാനിറങ്ങുക.
ചെന്നൈ സൂപ്പര് കിംഗ്സ്- സാധ്യതാ ടീം
ഷെയ്ന് വാട്സണ്, ഫാഫ് ഡുപ്ലസിസ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വൊയ്ന് ബ്രാവോ, കരണ് ശര്മ്മ, ഹര്ഭജന് സിംഗ്, ആസിഫ്, ലുങ്കി എന്ഗിഡി
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്- സാധ്യതാ ടീം
സുനില് നരെയ്ന്, ക്രിസ് ലിന്, റോബിന് ഉത്തപ്പ, ദിനേശ് കാര്ത്തിക്, ഇഷാങ്ക് ജഗ്ഗി, ആന്ദ്രേ റസല്, ശുഭ്മാന് ഗില്, പീയുഷ് ചൗള, കുല്ദീപ് യാദവ്, ശിവം മാവി, മിച്ചല് ജോണ്സണ്
