ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് 'തല'യുടെ ആരാധകന്‍ ആക്രമിക്കപ്പെട്ടു
ചെന്നൈ: ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ മടങ്ങിവരവ് ആഘോഷിക്കുകയാണ് ആരാധകര്. അതിനാല് ഒരിക്കല് കൂടി ചെന്നൈയില് തങ്ങളുടെ ടീമിന്റെ മത്സരം വന്നപ്പോള് ആരാധകര് പതിവ് ആവേശത്തോടെ ഏറ്റെടുക്കും എന്നായിരുന്നു വിലയിരുത്തല്. എന്നാല് കാവേരി വിഷയത്തില് പ്രതിഷേധങ്ങള് നടക്കുന്നതിനാല് പതിവില് നിന്ന് വ്യത്യസ്തമായ കാഴ്ച്ചകളായിരുന്നു ചെപ്പോക്കില്.
കൊല്ക്കത്ത നെറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന്റെ പരിസരത്ത് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. മത്സരം തടസപ്പെടുത്താനും കാണികളോട് പിന്വാങ്ങാനും ചില സംഘടനകള് നേരത്തെ ആഹ്വാനം നല്കിയിരുന്നു. പൊലിസുമായി പരസ്യമായി ഏറ്റുമുട്ടാനും പ്രതിഷേധക്കാര് മടിച്ചില്ല. തുടര്ന്ന് നിരവധി പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയില് എടുക്കുകയുണ്ടായി.
പ്രതിഷേധങ്ങള്ക്കിടെ കടുത്ത ധോണി ആരാധകനും ആക്രമിക്കപ്പെട്ടുവെന്ന് ആരോപണമുണ്ട്. ആരാധകന് പൊലിസിനോട് പരാതിപ്പെടുന്നതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. സുരക്ഷാഭീഷണി നിലനില്ക്കുന്നതിനാല് കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്. നഗരത്തില് 4000 പൊലിസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
A #csk fan saying that he got beaten up badly. Is complaining to the cops @newsx#ipl#chennaisuperkingspic.twitter.com/xJx1WjAJn2
— Latha Srinivasan (@latasrinivasan) April 10, 2018
