ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കൊല്‍ക്കത്ത നായകന്‍ കാഴ്ച്ചവെക്കുന്നത്
കൊല്ക്കത്ത: ഐപിഎല് പതിനൊന്നാം സീസണില് മികച്ച ഫോമിലാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ദിനേശ് കാര്ത്തിക്. ആദ്യ എലിമിനേറ്ററില് രാജസ്ഥാന് റോയല്സിനെതിരെ തകര്പ്പന് അര്ദ്ധ സെഞ്ചുറി(52) നേടിയതോടെ കാര്ത്തിക് അപൂര്വ്വ നേട്ടം സ്വന്തമാക്കി. ടി2യില് 5000 റണ്സ് നേടുന്ന ഏഴാമത്തെ ഇന്ത്യന് താരമായി ദിനേശ് കാര്ത്തിക്.
രാജസ്ഥാനെതിരെ വ്യക്തിഗത സ്കോര് മുപ്പത്തിയാറിലെത്തിയപ്പോഴാണ് 5000 ക്ലബില് കാര്ത്തിക് ഇടംപിടിച്ചത്. സുരേഷ് റെയ്ന, വിരാട് കോലി, രോഹിത് ശര്മ്മ എന്നിവരാണ് പട്ടികയില് ആദ്യ മൂന്ന് സ്ഥാനങ്ങളില്. ഐപിഎല് പതിനൊന്നാം സീസണില് 15 മത്സരങ്ങളില് നിന്ന് 490 റണ്സാണ് കാര്ത്തിക് ഇതിനകം അടിച്ചെടുത്തത്. രണ്ട് അര്ദ്ധ സെഞ്ചുറികളും ഉള്പ്പെടുന്നു.
