പാണ്ഡ്യയുടെ ആശംസ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം കെഎല്‍ രാഹുല്‍. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 135 റണ്‍സ് രാഹുല്‍ സ്വന്തമാക്കി. ടി20 പൂരം അരങ്ങുതകര്‍ക്കവെ 26-ാം ജന്‍മദിനം ആഘോഷിക്കുകയാണ് പഞ്ചാബ് ഓപ്പണര്‍. രാഹുലിന്‍റെ പിറന്നാള്‍ദിനത്തില്‍ ദേശീയ ടീമിലെ സഹതാരം ഹര്‍ദിക് പാണ്ഡ്യയുടെ ഹൃദയസ്‌പര്‍ശിയായ ആശംസ ട്വിറ്ററില്‍ തരംഗമായി.

'എന്‍റെ സഹോദരന് ആശംസകള്‍' എന്നായിരുന്നു പാണ്ഡ്യയുടെ കുറിപ്പ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ഓള്‍റൗണ്ടറായ പാണ്ഡ്യ കളിക്കുന്നത്. പാണ്ഡ്യയെ കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രാഹുലിന് ആശംസകള്‍ കൈമാറി. ഐപിഎല്‍ താരലേലത്തില്‍ 11 കോടി മുടക്കിയാണ് ഇന്ത്യന്‍ ഓപ്പണറെ കിംഗ്സ് ഇലവന്‍ പഞ്ചാബ് തട്ടകത്തിലെത്തിച്ചത്. 

Scroll to load tweet…