കെഎം ആസിഫിന് വീണ്ടും അവസരം നല്‍കി ചെന്നൈ നിതീഷ് റാണയ്ക്ക് പകരം റിങ്കു സിംഗ് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരം റിങ്കു സിംഗാണ് കൊല്‍ക്കത്ത നിരയില്‍ കളിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് മലയാളി താരം കെഎം ആസിഫിനെ നിലനിര്‍ത്തിയാണ് ഇറങ്ങുന്നത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എട്ട് കളികളില്‍ ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്താണ്. ഇതുവരെ ഏറ്റുമുട്ടിയ 20 മത്സരങ്ങളില്‍ ചെന്നൈ 12ലും കൊല്‍ക്കത്ത ഏഴിലും ജയിച്ചിട്ടുണ്ട്. സീസണില്‍ നേരത്തെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ചെന്നൈ ജയിച്ചിരുന്നു.