റോയല്‍ ചലഞ്ചേഴ്സ് ആരാധികയുടെ വീഡിയോ വൈറല്‍

ബംഗളൂരു: ലോകത്ത് കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. പ്രായത്തെ അതിര്‍ത്തി കടത്തുന്ന വെടിക്കെട്ട് ബാറ്റിംഗും ക്യാപ്റ്റന്‍സിയുമാണ് എതിരാളികളെ പോലും ധോണിയുടെ ആരാധകരാക്കി മാറ്റുന്നത്. വിക്കറ്റിന് പിന്നിലെ മിന്നല്‍ വേഗവും കൂടിയാവുമ്പോള്‍ ആരാധകര്‍ക്ക് പ്രിയമേറുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആരാധന മൂത്ത് റോയല്‍ ചലഞ്ചേഴ്സ് ആരാധിക 'തല'യ്ക്കൊപ്പം കൂടി. 

മത്സരത്തില്‍ ധോണി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഈ ആരാധിക ധരിച്ചിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജഴ്സി ഉപേഷിച്ച് ചെന്നൈ കുപ്പായം അണിഞ്ഞു. ഇതോടെ ധോണിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആരാധിക സമൂഹമാധ്യമങ്ങളില്‍ താരമായി. മത്സരത്തില്‍ 34 പന്തില്‍ ഏഴ് സിക്സറുകളടക്കം 70 റണ്‍സ് ധോണി അടിച്ചുകൂട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു.