ടീം ഇലവനുകളില്‍ മാറ്റങ്ങളില്ലാതെ ഇരുടീമും
കൊല്ക്കത്ത: ഐപിഎല് എലിമിനേറ്ററില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലേ അതേ ഇലവനെ നിലനിര്ത്തിയാണ് ഇരുടീമും നിര്ണായക അങ്കത്തിന് ഇറങ്ങുന്നത്.
ഇരുവരും തമ്മില് 15 തവണ ഏറ്റമുട്ടിയപ്പോള് എട്ട് തവണയും വിജയം കൊല്ക്കത്തയ്ക്കൊപ്പമായിരുന്നു. രാജസ്ഥാന് ഏഴ് തവണ വിജയിച്ചു. ഈഡന് ഗാര്ഡന്സില് രാജസ്ഥാന് ഒരു തവണ മാത്രമാണ് വിജയിക്കാന് സാധിച്ചത്. അഞ്ച് തവണയും ജയം ആതിഥേയര്ക്കൊപ്പം നിന്നു. ഇന്ന് വിജയിക്കുന്നവര് സണ്റൈസേഴ്സ് ഹൈദരാബാദുമായി രണ്ടാം എലിമിനേറ്റര് കളിക്കും. അതില് ജയിക്കുന്നവര് ഫൈനലിന് യോഗ്യത നേടും.
