കാവേരി വിഷയം; പ്രതിഷേധക്കാര്‍ക്കെതിരെ രജനികാന്ത്

First Published 11, Apr 2018, 6:57 PM IST
ipl2018 rajinikant calls for strict action against csk protesters
Highlights
  • . യൂണിഫോമിലുള്ളപൊലിസുകാരനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സൂപ്പര്‍താരം

ചെന്നൈ: ചെന്നൈയില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ കിംഗ്സിന്‍റെ മത്സരം വിരുന്നെത്തിയപ്പോള്‍ ആരാധകര്‍ ഹാപ്പിയായിരുന്നില്ല. മത്സരത്തിന് മുമ്പ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിന് പുറത്ത് തമിഴ് സംഘടനകളുടെ വലിയ പ്രതിഷേധം അരങ്ങേറി. പൊലിസുമായി ഏറ്റുമുട്ടിയ ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയാണുണ്ടായത്. 

പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നേതാവും ചലച്ചിത്രതാരവുമായ രജനികാന്ത്. യൂണിഫോമിലുള്ള പൊലിസുകാരനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കര്‍ശന നടപടയെടുക്കണം. ഇത്തരം അതിക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തമാകുമെന്ന് സൂപ്പര്‍താരം പറയുന്നു.

സ്റ്റേഡിയത്തിന് പുറത്ത് യൂണിഫോമിലുള്ള പൊലിസുകാരനെ പ്രതിഷേധക്കാരന്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യമടക്കമാണ് ട്വിറ്ററില്‍ സൂപ്പര്‍താരം ഇക്കാര്യം ആവശ്യപ്പെട്ടത്. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്. തമിഴ് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മത്സരങ്ങള്‍ നിന്ന് ചെപ്പോക്കില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 

loader