എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്‌സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു.

ബോസ്റ്റൺ: റെക്കോര്‍ഡുകള്‍ക്കല്ല, ബോസ്റ്റൺ മാരത്തൺ ഇത്തവണ സാക്ഷ്യം വഹിച്ചത് ഹൃദയസ്പർശിയായ മറ്റൊരു നിമിഷത്തിനാണ്. തന്‍റെ കരിയറിലെ ആദ്യ ബോസ്റ്റൺ മാരത്തണിൽ മത്സരിക്കാനെത്തിയ അജയ് ഹരിദാസെ എന്ന ഓട്ടക്കാരൻ ഫിനിഷിംഗ് ലൈനിന് തൊട്ടടുത്ത് പേശിവലിവും തളർച്ചയും കാരണം ട്രാക്കിൽ തളർന്നുവീണപ്പോള്‍ ഓടിയെത്തി സഹായിച്ചത് സഹതാരങ്ങളായിരുന്നു.

എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്‌സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു. അജയിയുടെ കൈകൾ തങ്ങളുടെ തോളിലിട്ട് അവർ ഓട്ടം തുടർന്നു. ഒടുവിൽ അജയിനെയും തോളിലേറ്റി അവർ മൂവരും ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടന്നു.

തന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബ്സൺ ഒളിവേര റെക്കോര്‍ഡ് പോലും വേണ്ടെന്ന് വെച്ച് അജയിനെ സഹായിക്കാന്‍ ഓടിയെത്തിയത്. അതൊരു നിമിഷാർദ്ധത്തിൽ എടുത്ത തീരുമാനമായിരുന്നുവെന്ന് ഒളിവേര പിന്നിട് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഫിനിഷിംഗ് ലൈനിന് ഏതാനും മീറ്ററുകൾക്ക് ഇപ്പുറം ഞാൻ എന്‍റെ ഏറ്റവും മികച്ച സമയം കുറിക്കാനൊരുങ്ങുകയായിരുന്നു. പക്ഷേ ദൂരെ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാൻ തോന്നിയില്ലെന്ന് ഒളിവേര പറഞ്ഞു.

Scroll to load tweet…

മത്സരം പൂർത്തിയാക്കിയ ശേഷം അജയിനോടൊപ്പം ഒളിവേരയെയും പ്രാഥമിക ചികിത്സയ്ക്കായി മെഡിക്കൽ ടെന്‍റിലേക്ക് മാറ്റി. സ്വന്തം വിജയത്തേക്കാൾ സഹമത്സരാർത്ഥിയുടെ സുരക്ഷയ്ക്കും സന്തോഷത്തിനും വിലനൽകിയ ഈ താരങ്ങളെ യഥാർത്ഥ ഹീറോകൾ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മാരത്തൺ പാതയിലെ ഈ അപൂർവ്വ ദൃശ്യം ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക