ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെ ഫൈനലിലെത്തിച്ച റഷീദിന് സച്ചിന്‍റെ പ്രശംസ
കൊല്ക്കത്ത: ഐപിഎല്ലില് അഫ്ഗാന് സ്പിന്നര് റഷീദ് ഖാന്റെ ഓള്റൗണ്ട് മികവാണ് സണ്റൈസേഴ്സ് ഹൈദരാബാദിനെ ഫൈനലില് എത്തിച്ചത്. എട്ടാമനായി ക്രീസിലെത്തിയ റഷീദ് 10 പന്തില് രണ്ട് ഫോറും നാല് സിക്സും ഉള്പ്പടെ പുറത്താവാതെ 34 റണ്സെടുത്തതാണ് ഹൈദരാബാദിനെ 150 കടത്തിയത്. ബൗളിംഗിലാവട്ടെ നാല് ഓവറില് 19 റണ്സ് വഴങ്ങി ക്രിസ് ലിന്, റോബിന് ഉത്തപ്പ, ആന്ദ്രേ റസല് എന്നീ കൂറ്റനടിക്കാരെ റഷീദ് പുറത്താക്കി.
തകര്പ്പന് പ്രകടനത്തോടെ മാന് ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചതിന് പിന്നാലെ റഷീദിനെ തേടി മറ്റൊരു അംഗീകാരം കൂടിയെത്തി. ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന് ടെന്ഡുല്ക്കറുടെ പ്രശംസ. ട്വന്റി 20യില് ഇന്ന് ലോകത്തിലെ മികച്ച സ്പിന്നര് 19 വയസ് മാത്രമുള്ള റഷീദ് ഖാന് ആണെന്ന് സച്ചിന് അഭിപ്രായപ്പെട്ടു. കരിയറില് അമ്പരപ്പിക്കുന്ന പ്രകടനം തുടരുന്ന അത്ഭുത സ്പിന്നര്ക്ക് ലഭിക്കാവുന്ന വലിയ അംഗീകാരങ്ങളിലൊന്ന് കൂടിയാണിത്.
