ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിന് റെക്കോര്‍ഡ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനൊന്നാം സീസണിലും ബാറ്റിംഗില്‍ സ്ഥിരത കാട്ടുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ 'ചിന്ന തല' സുരേഷ് റെയ്‌ന. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഐപിഎല്ലില്‍ മറ്റൊരു സുവര്‍ണ നേട്ടം കൂടി ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 32 പന്തില്‍ 52 റണ്‍സാണ് റെയ്‍ന നേടിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഐപിഎലിന്റെ 11 സീസണുകളിലും 300ലധികം റണ്‍സ് നേടുന്ന ആദ്യ താരമായി സുരേഷ് റെയ്‍ന. 421, 434, 520, 438, 441, 548, 523, 374, 399, 442, 313 എന്നിങ്ങനെയാണ് വിവിധ സീസണുകളില്‍ റെയ്നയുടെ സ്കോര്‍. ആകെ 171 മത്സരങ്ങളില്‍ നിന്ന് 34.41 ശരാശരിയില്‍ 4853 റണ്‍സ് നേടിയിട്ടുള്ള റെയ്ന തന്നെയാണ് ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍.