92 വർഷത്തെ ചരിത്രത്തിൽ ആദ്യമായി റയൽ മാഡ്രിഡിന്‍റെ ഒരു താരം പോലും ഇല്ലാതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലൂയിസ് ഫ്യുവന്‍റെയുടെ ഈ തീരുമാനത്തിൽ പ്രതിഷേധം ശക്തമാണ്. ഏഴ് ബാഴ്‌സലോണ താരങ്ങൾ ഇടംപിടിച്ച ടീമിൽ പരിക്കേറ്റിട്ടും യുവതാരം ലമീൻ യമാലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാഴ്‌സലോണ: റയൽ മാഡ്രിഡിന്‍റെ ഒറ്റത്താരത്തെപ്പോലും ഉൾപ്പെടുത്താതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. 92 വർഷ ചരിത്രത്തിൽ ആദ്യമായാണ് റയലിന്‍റെ ഒറ്റത്താരം പോലും ലോകകപ്പ് ടീമിൽ ഇടംപിടിക്കാതിരിക്കുന്നത്. റയല്‍ മാഡ്രിഡ് താരങ്ങളെ സ്‌പാനിഷ് കോച്ച് തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാണ് എന്നാണ് റിപ്പോര്‍ട്ട്. കോച്ച് ലൂയിസ് ഫ്യുവന്‍റെ പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിൽ ഏഴ് ബാഴ്‌സലോണ താരങ്ങളുണ്ട്. ആഴ്‌സണൽ, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബുകളിൽനിന്ന് മൂന്നുവീതം താരങ്ങൾ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. പരിക്കിൽനിന്ന് മുക്തനായില്ലെങ്കിലും യുവതാരം ലമീൻ യമാലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സ്‌ക്വാഡില്‍ ഇടംപിടിച്ച സ്‌പെയിന്‍ താരങ്ങള്‍

2024-ൽ യൂറോ കപ്പ് നേടിയ ടീമിന്‍റെ നായകനായ അൽവാരോ മൊറാട്ടയെ പരിഗണിച്ചില്ല. പെഡ്രി, ഗാവി, പൗ കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, റോഡ്രി, മികേൽ മെറിനോ, മാർട്ടിൻ സുബിമെൻഡി, നിക്കോ വില്യംസ്, ഡാനി ഓൽമോ തുടങ്ങിയവ‍ർ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചിൽ കേയ്‌പ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരാണ് സ്പെയിന്‍റെ എതിരാളികൾ, ജൂൺ 14ന് കേയ്‌പ് വെർദെയ്ക്കെതിരെയാണ് സ്‌പെയിനിന്‍റെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഇറാഖ്, പെറു എന്നിവർക്കെതിരെ സ്പെയ്ൻ സന്നാഹ മത്സരം കളിക്കും.

ഫിഫ ലോകകപ്പിനുള്ള സ്‌പെയിന്‍ സ്‌ക്വാഡ്: ഫുള്‍ ലിസ്റ്റ്

Goalkeepers: Unai Simón, David Raya, Joan García

Defenders: Marc Cucurella, Pau Cubarsí, Aymeric Laporte, Álejandro Grimaldo, Pedro Porro, Eric García , Marcos Llorente, Marc Pubill

Midfielders: Gavi, Rodri, Pedri, Martín Zubimendi, Fabián Ruiz, Álex Baena, Mikel Merino

Forwards: Lamine Yamal, Nico Williams, Dani Olmo, Ferran Torres, Mikel Oyarzabal, Yéremy Pino, Borja Iglesias, Víctor Muñoz.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News