ബ്രാവോയെ അഭിനന്ദിച്ച് മുന്‍ താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത് 

മുംബൈ: ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയ അവിസ്മരണീയ വിജയത്തില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 166 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ചെന്നൈ അവിശ്വസനീയമായി മറികടക്കുകയായിരുന്നു.

ഡ്വെയ്ന്‍ ബ്രാവോയുടെ മാസ്‌മരിക വെടിക്കെട്ടും കേദാര്‍ ജാദവിന്‍റെ ഫിനിഷിംഗുമാണ് സൂപ്പര്‍ കിംഗ്സിന് തകര്‍പ്പന്‍ വിജയമൊരുക്കിയത്. മത്സരത്തില്‍ കൂറ്റനടികളുമായി കരീബിയന്‍ കരുത്തുകാട്ടിയ ബ്രാവോയെ അഭിനന്ദിച്ച് മുന്‍ താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ബ്രാവോയെ പ്രശംസ കൊണ്ടുമൂടി മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ 30 പന്തില്‍ ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 68 റണ്‍സാണ് എടുത്തത്. നാല് ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പന്തുകൊണ്ടും ബ്രാവോ മാജിക് കാട്ടി. മത്സരം കണ്ടവര്‍ക്ക് ബ്രാവോയെ അഭിനന്ദിക്കാതിരിക്കാനാവില്ല എന്ന് വ്യക്തം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…