ഐപിഎല്ലില്‍ എബിഡിയുടെ തകര്‍പ്പന്‍ ക്യാച്ച്- വീഡിയോ

ദില്ലി: ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ കൂടി ഫീല്‍ഡിംഗ് അത്ഭുതം കാട്ടിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ എബി ഡിവിലിയേഴ്‌സ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് എബിഡിയുടെ പറക്കും ക്യാച്ച് ആരാധകര്‍ക്ക് കാണാനായത്. ദക്ഷിണാഫ്രിക്കയുടെ 'മിസ്റ്റര്‍ 360'ക്ക് മുന്നില്‍ പുറത്തായതാവട്ടെ ഇന്ത്യയുടെ 'മിസ്റ്റര്‍ 360'യായ യുവതാരം റിഷഭ് പന്തും.

ഡെയര്‍ഡെവിള്‍സ് ഇന്നിംഗ്സിലെ 13-ാം ഓവറിലെ അവസാന പന്തിലാണ് പന്ത് പുറത്തായത്. വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയുമായി കുതിക്കുകയായിരുന്നു റിഷഭ് പന്ത്. എന്നാല്‍ സ്‌പിന്നര്‍ മൊയിന്‍ അലിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറിലൈനില്‍ എബിഡിയുടെ സാഹസിക ശ്രമത്തില്‍ അവസാനിച്ചു. പുറത്താകുമ്പോള്‍ 34 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്സുകളും സഹിതം പന്ത് 61 റണ്‍സെടുത്തിരുന്നു. 

എബിഡിയുടെ തകര്‍പ്പന്‍ ക്യാച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക